The Kerala High Court has given a favorable verdict to Aditya Kiron, who approached the court through Dhisha against the illegal detention of his transgender friend.
The petitioner stated that the friend’s family had illegally detained her and subjected her to conversion therapy against her will.
The court took a serious stance on the matter and directed the Palarivattom police station to ensure the safety of the transgender person. The court also ordered that the parents, who are holding the transgender person in custody, should not subject her to any treatment or surgery without her consent.
On July 1, 2024, the court ordered the production of the detained transgender person. The court recognized the autonomy of the transgender person who appeared before it and issued an order. The family has also agreed to provide the necessary support to the transgender person.
Advocate Dhanuja M.S., Secretary and Co ordinator,Legal Wing of Dhisha appeared for the petitioner.
ട്രാൻസ്‌വുമണായ തൻ്റെ സുഹൃത്തിനെ അനധികൃതമായി തടങ്കലിൽ വെച്ചതിൽ ദിശ മുഖേന കേരള ഹൈകോടതിയെ സമീപിച്ച ഹർജിക്കാരൻ ആദിത്യകിരണിന് അനുകൂല ഉത്തരവ്.
സുഹൃത്തിന്റെ കുടുംബം നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുകയും സമ്മതത്തിനു വിരുദ്ധമായി കൺവെർഷൻ തെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തു എന്ന് ഹർജികാരൻ കോടതിയെ അറിയിച്ചു. കോടതി വളരെ ഗൗരവപരമായി സമീപിച്ച വിഷയത്തിൽ, ട്രാൻസ്‌ജൻഡർ ആയ ആളുടെ
സുരക്ഷ ഉറപ്പാക്കാൻ പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറോട് നിർദേശിച്ചു.
കൂടാതെ, തടങ്കലിൽ വച്ചിരിക്കുന്ന മാതാപിതാക്കളോട് തെറാപ്പിയോ ശസ്ത്രക്രിയയോ നടത്തരുതെന്ന് നിർദ്ദേശിച്ചു.
1/7/2024 ന് അനധികൃതമായി തടഞ്ഞു വെച്ചിരിക്കുന്ന ട്രാൻസ്ജൻഡർ യുവതിയെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു.
കോടതി മുൻപാകെ ഹാജരായ യുവതിയുടെ സ്വാതന്ത്ര്യം പൂർണമായി അംഗീകരിച്ച് കോടതി വിധി പുറപ്പെടുവിച്ചു. യുവതിക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് കുടുംബം ഉറപ്പ് നൽകി.
ഹർജിക്കാരന് വേണ്ടി ദിശയുടെ സെക്രട്ടറിയും ലീഗൽ വിങ് കോർഡിനേറ്ററുമായ അഡ്വ ധനുജ എം എസ് ഹാജരായി.